
About Narayanan Namboodiri
ഗുരുകുല രീതിയിൽ ഗുരുമുഖത്തുനിന്നും ചെറുപ്പത്തിൽ തന്നെ താന്ത്രിക ക്രിയകൾ അഭ്യസിച്ചിട്ടുള്ള ശ്രീ നാരായണൻ നമ്പൂതിരി നിരവധി ക്ഷേത്രങ്ങളിൽ കലശോത്സവ പ്രതിഷ്ടാദി ക്രിയകളിൽ പങ്കെടുത്തിട്ടുണ്ട്.
അമേരിക്കയിൽ ഹ്യുസ്റ്റണിലെ പ്രസിദ്ധമായ മീനാക്ഷി ക്ഷേത്രത്തിലും ഡാളസ്സിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലും പൂജകനായി ഏതാനും വര്ഷം സേവനമനുഷ്ടിച്ചിട്ടുണ്ട്.
ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിട്ടുള്ള അദ്ദേഹം തൃശ്ശൂരിലെ പ്രശസ്തമായ ചില സമാന്തര വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് അദ്ധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.
ആത്മീയ സംബന്ധിയായ നിരവധി ലേഖനങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലും ബ്ലോഗിലും പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം "ശിവനും ഞാനും", "ശക്തിയും ഞാനും" എന്നീ രണ്ടു ഗ്രന്ഥങ്ങൾ മലയാളത്തിലും "Kashmiri Tantra and Kerala Tantra" എന്ന പേരിൽ ഒരു ഗ്രന്ഥം ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.




Gallery







